ധർമ്മസ്ഥല: പരാതിക്കാരന്റെ ഐഡന്റിറ്റി പുറത്ത് സ്ഫോടനാത്മകമായ വെളിപ്പെടുത്തലിലൂടെ കർണാടക ഗവണ്മെന്റിനെ കബളിപ്പിച്ച ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി മന്ധ്യ സ്വദേശി സി എൻ ചിന്നയ്യയാണെന്ന് വെളിവായി. അയാളുടെ വിസിൽ ബ്ലോവർ ആനുകൂല്യം കോടതി പിൻവലിച്ചു. ......
കേരളം വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ തലങ്ങളിലൂടെ മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി പോർട്ട് ട്രസ്റ്റിൻ്റെ മുന്‍ ചെയര്‍മാനും റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനുമായ എന്‍ രാമചന്ദ്രന് രചിച്ച "വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നുള്ള കുറിപ്പുകള്‍"(നോട്സ് ഫ്രം വില്ലിംഗ് ടണ്‍ ഐലന്റ്) എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളം ടിഡിഎം ഹാളിൽ ചേർന്ന ചടങ്ങിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി), കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍, അനുബന്ധ ദേശീയ പാത, റെയില്‍ കണക്റ്റിവിറ്റി പദ്ധതികള്‍, തുറമുഖാധിഷ്ഠിതമായ രണ്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിങ്ങനെ ബൃഹത്തായ പല പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും യാഥാര്‍ത്ഥ്യമായ ഘട്ടമാണിത്. ഈ പദ്ധതികള്‍ പടുത്തുയര്‍ത്തുന്നതില്‍ തുറമുഖവും സംസ്ഥാന, ജില്ലാ സംവിധാനങ്ങളും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ......
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപെട്ട് രണ്ടു പേർക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ......
ഇപ്പോൾ തനിക്കെതിരെ ഉയരുന്ന ലൈംഗികാപവാദങ്ങളുടെ പേരിൽ നിയമസഭാംഗത്വം രാജിവയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിനുള്ളിൽ തന്നെ രാഹുലിന്റെ രാജിക്കായി സമ്മർദ്ദം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ......
ഇന്നലെ അറസ്റ്റിലായ ധർമ്മസ്ഥലയിലെ വിവാദപുരുഷനായ പരാതിക്കാരനെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം എസ്ഐ ടി വീണ്ടും ചോദ്യം ചെയ്തുവരികയാണ്. അയാളുടെ ലക്ഷ്യമെന്ത് പിന്നിലാരാണ് എന്നൊക്കെ കണ്ടെത്താനാണ് എസ് ഐ ടി ശ്രമിക്കുന്നത്. ......
കൊച്ചി: കുട്ടനാട്ടിൽ മത്സ്യകൃഷി വികസനം ലക്ഷ്യമിട്ട് പൈലറ്റ് പ്രൊജക്ടുമായി കേന്ദ്ര സർക്കാർ. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായകരമാകുന്ന രീതിയിൽ കുട്ടനാട് മേഖലക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ചേർന്ന യോഗത്തിലാണ് തീരുമാനം.
ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വകുപ്പ് നടപടികൾ സ്വീകരിക്കും. ......
കർണാടകയിലെ ധർമസ്ഥലയിൽ ഒട്ടേറെ മൃതദേഹങ്ങൾ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന് ആരോപിച്ച മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. ധർമ്മസ്ഥലയിൽ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നിട്ടുണ്ടെന്ന ഇയാളുടെ വെളിപ്പെടുത്തൽ ദേശീയതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു. ......
കൊച്ചി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ്) ഓണാഘോഷം "നിറവ്-2025 " 24 ഞായറാഴ്ച
കളമശ്ശേരി തണൽ ഹോമിൽ നടക്കും. രാവിലെ പത്തരയ്ക്ക് തൃക്കാക്കര ജനമൈത്രി സി ഐ കിരൺ സി നായർ ഉദ്ഘാടനം ചെയ്യും. ......
തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ കാർത്തി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'വാ വാത്തിയാരെ', 'സർദാർ-2', 'മാർഷൽ' എന്നിവയാണ്. ഇതിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ബ്രമ്മാൻഡ ചിത്രമായ 'മാർഷലി'ന്റെ ചിത്രീകരണം ഇപ്പോൾ തകൃതിയായി നടന്നു വരികയാണ്. 'ഠാണാക്കാരൻ' എന്ന ചിത്രം സംവിധാനം ചെയ്ത തമിഴ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കാർത്തിക്കൊപ്പം നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദർശനാണ്. ഇതിൽ കാർത്തിക്കൊപ്പം വില്ലനായി അഭിനയിക്കാൻ നിവിൻ പോളിയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകൾ ചർച്ചകൾ നടത്തിയിരുന്നു. ......